പിസി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവെച്ചു

Webdunia
വ്യാഴം, 12 നവം‌ബര്‍ 2015 (08:46 IST)
എംഎൽഎ സ്ഥാനം രാജി വച്ചു കൊണ്ടുള്ള കത്ത് പിസി ജോർജ് നിയമസഭ സ്‌പീക്കർ എൻ ശക്തന് കൈമാറി. നിയമവശങ്ങൾ പരിശോധിച്ച ശേഷമായിരിയ്ക്കും രാജി സ്വീകരിയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് സ്‌പീക്കർ അറിയിച്ചു. അതേ സമയം തന്റെ രാജി ചട്ടപ്രകാരമാണെന്ന് പി.സി.ജോർജ് വ്യക്തമാക്കി.

രാവിലെ പതിനൊന്നു മണിയോടെ ജോര്‍ജ് രാജി കത്ത് സ്‌പീക്കര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. എംഎല്‍എ സ്ഥാനം രാജിവച്ചതായി അറിയിച്ചു കൊണ്ടുള്ള അറിയിപ്പ് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും നല്‍കും.

കെ എം മാണിക്ക് മാതൃകയാകാം എന്നു പറഞ്ഞു കഴിഞ്ഞ ദിവസമാണ് പിസി ജോര്‍ജ് രാജി പ്രഖ്യാപനം നടത്തിയത്.  ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ അപേക്ഷയില്‍ സ്പീക്കര്‍ തീരുമാനം എടുക്കാനിരിക്കെയാണ് ജോര്‍ജിന്റെ രാജി.