ശുംഭന്‍ പ്രയോഗത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് എംവി ജയരാജനെ പ്രകീര്‍ത്തിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത്. ജയരാജന്‍ ജനപ്രിയ സഖാവാണെന്നും, അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചത് സാമാന്യമര്യാദയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.
ജയരാജന്‍ ജനപ്രിയസഖാവാണ് . അഴിമതിക്കെതിരായ പോരാട്ടം ശക്തമാണ്. അതിനൊപ്പം എല്ലാവരും ഉണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു. നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്‌ണ പിള്ളയും, ഗണേഷ് കുമാറും ജയരാജനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.