ഇപ്പോഴും യുഡിഎഫുകാരനും മാണി ഗ്രൂപ്പുകാരനുമെന്ന് പിസി ജോര്‍ജ്

Webdunia
വ്യാഴം, 2 ജൂലൈ 2015 (13:10 IST)
താന്‍ ഇപ്പോഴും യു ഡി എഫുകാരനും മാണി ഗ്രൂപ്പുകാരനുമാണെന്ന് സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പും അഴിമതി വിരുദ്ധ മുന്നണി നേതാവുമായ പി സി ജോര്‍ജ് എം എല്‍ എ. തന്നെ വെറുതെ അങ്ങനെ അയോഗ്യനാക്കാന്‍ ഒന്നും പറ്റില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
 
അതേസമയം, ജോര്‍ജ് പശ്ചാത്തപിച്ചാല്‍ എന്തു വേണമെന്ന് ആലോചിക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. ജോര്‍ജ് പശ്ചാത്തപിക്കണം. മനസിനു മാറ്റം വരുകയും വേണം. അപ്പോള്‍ ജോര്‍ജിനെ തിരിച്ചെടുക്കുന്നത് ആലോചിക്കാമെന്നും ഉണ്ണിയാടന്‍ പറഞ്ഞു.
 
എന്നാല്‍, ഉണ്ണിയാടന് മറുപടി പറയാന്‍ താന്‍ ആരുമല്ലെന്നും താന്‍ ഒരു പാവമാണെന്നും ഉണ്ണിയാടന്റെ തലയ്ക്ക് നല്ല സുഖമില്ലെന്നും ഉണ്ണിയാടന്‍ പറഞ്ഞു.