മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലറിന്റെ യോഗത്തില്‍ പങ്കെടുത്തു. മുക്കാല്‍ മണിക്കൂര്‍ യോഗത്തില്‍ പങ്കെടുത്ത് അദ്ദേഹം അനുയായികളോട് പ്രസംഗിച്ചു. ആദ്യമായിട്ടാണ് സെക്കുലറിന്റെ സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ജോര്‍ജ് പങ്കെടുക്കുന്നത്.
രാവിലെ തുടങ്ങിയ കേരള കോണ്‍ഗ്രസ് സെക്കുലര്‍ യോഗത്തിനിടയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് ജോര്‍ജ് എത്തിയത്. അരുവിക്കരയിലെ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കാനായിരുന്നു യോഗം. യോഗത്തില്‍ ഒരു അതിഥിയായിട്ടാണ് പങ്കെടുത്തതെന്ന് പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.