കൂറുമാറ്റ നിരോധന നിയമം പ്രകാരം പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരേ കേരള കോണ്‍ഗ്രസ്–എം നല്‌കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് സ്‌പീക്കര്‍ എന്‍ ശക്തന്‍ വിധിച്ചു. ഇതോടെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരേ നടപടി തുടരുമെന്ന് ഉറപ്പായി. പരാതി നിലനില്‍ക്കില്ലെന്നും തള്ളണമെന്നുമുള്ള ജോര്‍ജിന്റെ വാദം സ്‌പീക്കര്‍ അംഗീകരിച്ചില്ല.പരാതിയിത്തേല്‍ ജോര്‍ജിനു പറയാനുള്ള കാര്യങ്ങള്‍ 23നു മുന്‍പു വിശദീകരണം നൽകാമെന്നും സ്പീക്കർ എൻ. ശക്തൻ പറഞ്ഞു. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ശേഷമായിരുന്നു സ്പീക്കറുടെ തീരുമാനം.
ഇരു വിഭാഗങ്ങളുടെയും അഭിപ്രായം തേടിയ ശേഷമാണ് സ്‌പീക്കര്‍ ഇക്കാര്യത്തില്‍ വിധി പ്രഖ്യാപിച്ചത്. ഇതുകൂടാതെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ 26നു വാദങ്ങള്‍ അറിയിക്കണമെന്നും സ്‌പീക്കര്‍ അറിയിച്ചു. എന്നാല്‍ പരാതി നിലനില്‍ക്കുമെന്ന് സ്‌പീക്കര്‍ പറഞ്ഞാല്‍ കോടതിയെ സമീപിക്കുമെന്ന് പരാതി നിലനില്‍ക്കുമെന്ന് സ്‌പീക്കര്‍ പറഞ്ഞാല്‍ കോടതിയെ സമീപിക്കുമെന്ന് പിസി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.