നിലപാടില്‍ ഉറച്ച് ജോര്‍ജും മാണിയും; മുഖ്യമന്ത്രി - ജോര്‍ജ് കൂടികാഴ്ച ഏഴരയ്ക്ക്

Webdunia
ചൊവ്വ, 7 ഏപ്രില്‍ 2015 (18:20 IST)
തന്നേയും തന്റെ കൂടെ നില്‍ക്കുന്നവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ എല്ലാ സ്ഥാനങ്ങളും ത്യജിക്കുമെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ച് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്. മുഖ്യമന്ത്രിയെ കാണുന്നതിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന് പി സി ജോര്‍ജ്.

നിലപാടില്‍ വിട്ടുവീഴ്ചയില്ല,  എപ്പോള്‍ വേണമെങ്കിലും രാജിവെക്കാന്‍ തയ്യാറാണ്. എംഎല്‍ എ സ്ഥാനം രാജിവിക്കില്ല അത് പൂഞ്ഞാറിലെ ജനങ്ങള്‍ തനിക്ക് നല്‍കിയതാണെണ് അവര്‍ പറഞ്ഞാല്‍ മാത്രമേ അത് രാജിവെക്കുകയുള്ളു പി സി ജോര്‍ജ് പറഞ്ഞു. അതിനിടെ അഞ്ചേകാലിന് ജോര്‍ജും മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടിയുമായി നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച മാറ്റി. ഏഴരക്കാണ് കൂടിക്കാഴ്ച നടക്കുക.
 
അതിനിടെ ജോര്‍ജ് വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ മാണി ഉറച്ച് നില്‍ക്കുകയാണ്. യുഡിഎഫ് നേതാക്കള്‍ മുന്നോട്ട് വെച്ച  സമവായ നിര്‍ദ്ദേശങ്ങള്‍ മാണി അംഗീകരിച്ചില്ലെന്നാണ് സൂചനകള്‍. എന്നാല്‍ പി സി ജോര്‍ജിനെ കൂടി ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്നാണ് മുന്നണിയില്‍ ഉയര്‍ന്നുവരുന്ന പൊതുവികാരം. എന്നാല്‍ മാണി കടുപിടുത്തം തുടരുന്നതോടെ ജോര്‍ജിന്റെ ചീഫ് വിപ്പ് സ്ഥാനം തെറിക്കുമെന്നാണ് സൂചന.