ജുവലറിയില്‍ നിന്ന് പിടികൂടിയ പെരുമ്പാമ്പിന്റെ മുട്ടകള്‍ വിരിഞ്ഞു; പാമ്പിന്‍ കുഞ്ഞുങ്ങളെ ഇന്ന് വനത്തില്‍ വിടും

ശ്രീനു എസ്
ചൊവ്വ, 26 മെയ് 2020 (11:58 IST)
ആഴ്ചകള്‍ക്കുമുന്‍പ് ജുവലറിയില്‍ നിന്ന് പിടിച്ച പെരുമ്പാമ്പിന്റെ മുട്ടകള്‍ വിരിഞ്ഞു. 27 മുട്ടകളില്‍ 25എണ്ണമാണ് വിരിഞ്ഞത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പൂട്ടിയിട്ടിരുന്ന ജുവലറി തുറന്ന് വൃത്തിയാക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴായിരുന്നു പെരുമ്പാമ്പ് അടയിരിക്കുന്നത് കണ്ടത്. ഇതേ തുടര്‍ന്ന് വനം വകുപ്പ് വൈല്‍ഡ് ലൈഫ് റെസ്‌ക്യൂവര്‍ പവിത്രന്‍ അന്നൂക്കാരന്‍ എത്തിയായിരുന്നു പാമ്പിനെ പിടികൂടിയത്.
 
പിടികൂടിയ പാമ്പിനെ അപ്പോള്‍ തന്നെ വനത്തില്‍ വിട്ടിരുന്നു. മുട്ടകള്‍ വിരിയാന്‍ ആവശ്യമായ സംവിധാനം ഒരുക്കിയിരുന്നു. പാമ്പിന്‍ കുഞ്ഞുങ്ങളെ തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഇന്ന് വനത്തില്‍ വിടും.

അനുബന്ധ വാര്‍ത്തകള്‍

Next Article