പയ്യന്നൂരില്‍ പൊലീസ് ക്വാര്‍ട്ടേഴ്സുകള്‍ക്കു നേരെ ബോംബേറ്

Webdunia
ശനി, 16 ജനുവരി 2016 (10:01 IST)
കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസ് ക്വാര്‍ട്ടേഴ്സുകള്‍ക്കു നേരെ ബോംബേറ്. സിഐ സി കെ മണിയുടെയും എസ്‌ഐ വിപിന്റെയും ക്വാര്‍ട്ടേഴ്സുകള്‍ക്കു നേരെ ആയിരുന്നു ബോംബേറ്. ആക്രമണത്തില്‍ ക്വാര്‍ട്ടേഴ്സുകളുടെ ചുമരുകളും വാതിലുകളും തകര്‍ന്നിട്ടുണ്ട്.
 
അക്രമികള്‍ ക്വാര്‍ട്ടേഴ്സിന്റെ ചുമരില്‍ ഭീഷണി സന്ദേശവും പതിച്ചിട്ടുണ്ട്. ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ബോംബ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
 
കഴിഞ്ഞദിവസം  ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കാപ്പ  ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള പ്രതിഷേധമാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്.