കണ്ണൂർ തളിപ്പറമ്പിൽ യുവതി കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണിയാണ് മരിച്ചത്. കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ വെച്ചാണ് തങ്കമണി സ്വയം കഴുത്തുമുറിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
ടൈഫോയ്ഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി. ആശുപത്രിയിലെ ശുചിമുറിയില്‍ കയറി ബ്ലേഡുകൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.