പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തെന്ന് പരാതി. പരിക്കേറ്റ സ്ത്രീയ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. ഇടിച്ചത് മറ്റൊരു വാഹനമാണെന്നും റോഡില്‍ കിടന്ന സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചതിന് കേസില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നെന്ന് ഇവര്‍ പറയുന്നു.