കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (10:57 IST)
കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ചെന്നീര്‍ക്കര ഊന്നുകല്‍ മുള്ളന്‍കുഴിയില്‍ ബിനു(30) ആണ് അറസ്റ്റിലായത്. പത്തനംതിട്ട നഗരത്തിലെ ഒന്നാം കോവിഡ് ചികിത്സാ കേന്ദ്രത്തിലാണ് സംഭവം നടന്നത്. 
 
ചികിത്സക്കെത്തിയ 16കാരിയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. വനിതാ പൊലീസ് നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി വിവരം പുറത്തുപറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article