തിരക്കേറെയുള്ള എറണാകുളം ആലപ്പുഴ കായംകുളം പാതയില്‍ പുതിയൊരു പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ.മിത്തല്‍ അറിയിച്ചു.
മിത്തല്‍ ആലപ്പുഴ എം.പി കെ.സി.വേണുഗോപാലിനെ അറിയിച്ചതാണിത്. ആലപ്പുഴ റയില്‍വേ സ്റ്റേഷന്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം, പാര്‍ക്കിംഗ് സ്ഥലം വികസനം എന്നിവ വേഗത്തിലാക്കാന്‍ ദക്ഷിണ റയില്‍വേ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ചെയര്‍മാന്‍ അറിയിച്ചു.
ഇതിനൊപ്പം രാജധാനി എക്സ്പ്രസ് ആഴ്ചയില്‍ അഞ്ച് ദിവസം ആക്കണമെന്ന നിര്‍ദ്ദേശം പിന്നീട് പരിഗണിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി.