സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചാര്‍ളി, എന്നു നിന്റെ മൊയ്‌തീന്‍ എന്ന ചിത്രങ്ങളിലെ അഭിനയത്തിലൂടെ പാര്‍വതി മികച്ച നടിയായി. ചാര്‍ളിയിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ചാര്‍ളി സംവിധാനം ചെയ്ത മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് മികച്ച സംവിധായകന്‍. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിയാണ് മികച്ച ചിത്രം.
‘എന്നു നിന്റെ മൊയ്തീന്‍’ മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍
മികച്ച കഥാചിത്രം - ഒഴിവു ദിവസത്തെ കളി (സംവിധാനം - സനല്‍ കുമാര്‍ ശശിധരന്‍)
മികച്ച രണ്ടാമത്തെ കഥാചിത്രം - അമീബ ( സംവിധാനം - മനോജ് കാന)
മികച്ച സംവിധായകന്‍ - മാര്‍ട്ടിന്‍ പ്രക്കാട്ട് ( ചിത്രം - ചാര്‍ളി)
മികച്ച നടന്‍ - ദുല്‍ഖര്‍ സല്‍മാന്‍ (ചിത്രം - ചാര്‍ളി)
മികച്ച നടി - പാര്‍വതി എന്നു നിന്റെ മൊയ്തീന്‍, ചാര്‍ളി