പൊലീസിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ചാത്തന്നൂര്‍ എ സി പി, പരവൂര്‍ സി ഐ, പരവൂര്‍ എസ് ഐ എന്നിവരെ ആയിരിക്കും ചോദ്യം ചെയ്യുക. അതേസമയം, വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം കളക്‌ടറുടെയും എ ഡി എമ്മിന്റെയും മൊഴിയെടുക്കുന്നത് വൈകും.
ഇതിനിടെ, അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്ട്രേട് ഫോണിലൂടെ വാക്കാല്‍ അനുമതി നല്കിയതിനെ തുടര്‍ന്നാണ് വെടിക്കെട്ട് നടത്തിയതെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംഭവദിവസം കൊച്ചിയിലായിരുന്ന എ ഡി എം പതിനൊന്നാം തിയതി സ്ഥലത്ത് എത്തിയതിനു ശേഷം ഒമ്പതാം തിയതി വെടിക്കെട്ട് നല്കുന്നതിനുള്ള അനുമതിരേഖ തയ്യാറാക്കി നല്കാമെന്ന് പറഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് എ ഡി എമ്മിനെ ചോദ്യം ചെയ്യുന്നത്.