വർഷം തോറുമുള്ള വെടിക്കെട്ടിൽ സമീപവാസത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട്. ഇതിനെതിരെ പല തവണ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ആരും ഇതുവരെ പരിഹാരമൊന്നും കണ്ടിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. വീടുകൾ തകർന്ന പലരും വാസയോഗ്യമില്ലാതെ തെരുവിൽ നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. വെടിക്കെട്ടിനു വേണ്ടിയുള്ള മരുന്നുകൾ സൂക്ഷിച്ച കമ്പപ്പുരക്കടുത്തുള്ള വീടുകളാണ് പൂർണമായും തകർന്നത്.