പപ്പടം ലഭിച്ചില്ല സദ്യയ്ക്കിടെ പൊരിഞ്ഞ അടി

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (15:12 IST)
സദ്യയില്‍ പപ്പടം ലഭിക്കാത്തതിന്റെ പേരില്‍ വിവാഹസദ്യക്കിടെ വരന്റെ ആളുകള്‍ വിളമ്പുകാരെ മര്‍ദ്ദിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.ഉഴവൂര്‍ സ്വദേശിയായ  യുവാവും മാഞ്ഞൂര്‍ സ്വദേശിയായ യുവതിയും  തമ്മിലുള്ള വിവാഹത്തിനിടെയാണ് സംഭവം നടന്നത്.

സദ്യക്കിടെ പപ്പടം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന പേരില്‍  ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും അടിയിലവസാനിക്കുകയായിരുന്നു. പ്രശ്നം പിന്നീട് പോലീസ്‌ സ്‌റ്റേഷനില്‍വച്ചു ഒത്തുതീര്‍പ്പാക്കി. വിളമ്പുകാരെ മര്‍ദ്ദിച്ചവര്‍ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.സദ്യ നടന്ന സ്കൂളിലെ ബെഞ്ചുകള്‍ക്കും ഡെസ്‌കുകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. സ്കൂളിനുണ്ടായ നഷ്ടം വധുവിന്റെ വീട്ടുകാര്‍ നല്‍കാമെന്ന് ഏറ്റിരിക്കയാണ്.