അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍

Webdunia
വെള്ളി, 15 ഓഗസ്റ്റ് 2014 (14:25 IST)
അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.എന്നാല്‍ നിലവിലെ സമ്മര്‍ദ്ദത്തിന്റെ പുറത്ത് രാജി വെക്കില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പന്ന്യന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.പിഴച്ചവരെ കോണ്ട് നടക്കേണ്ട് കാര്യം പാര്‍ട്ടിയ്ക്കില്ല സംസ്ഥാന കൌണ്‍സില്‍ തീരുമാനം സി ദിവാകരനും ബാധകമാണ് പന്ന്യന്‍ തുറന്നടിച്ചു.

സി ദിവാകരനടക്കം മൂന്ന് നേതാക്കളെ പുറത്താക്കിയത് ജില്ല കൌണ്‍സിലിന്റെ വികാരം സംസ്ഥാന നേതൃത്തില്‍ നിന്നും മറച്ചുവയ്ച്ചതിനാലാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പന്ന്യന്‍ പറഞ്ഞു.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.