സിപിഐഎമ്മിന് പന്ന്യന്‍ രവീന്ദ്രന്റെ വിമര്‍ശനം

Webdunia
ബുധന്‍, 12 നവം‌ബര്‍ 2014 (12:48 IST)
സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍ക്ക് സിപിഐയില്ലെന്നും  കേരളത്തില്‍ വിജയിച്ച സമരങ്ങളെല്ലാം പാര്‍ട്ടി ഒറ്റയ്ക്ക് നടത്തിയതാണന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് സി പി ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാര്‍ കോഴ കേസ് പോലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ല പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിചേര്‍ത്തു. മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് ചിലര്‍ പറയുന്നു. അഴിമതിക്കട്ടില്‍ കണ്ട് ആരും പനിക്കേണ്ട. അവരുടെ കൂടെ കൂടാന്‍ സിപിഐ ഇല്ലെ പന്ന്യന്‍ പറഞ്ഞു.

എന്നാല്‍ മാണിയോട് മൃദുസമീപനമില്ലെന്നും മാണിയുടെ രാജി ആവശ്യപ്പെട്ടത് സിപിഎമ്മാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.