തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴു ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു, പലയിടത്തും കനത്ത മഴ

Webdunia
വ്യാഴം, 5 നവം‌ബര്‍ 2015 (08:13 IST)
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ ഏഴു ജില്ലകൾ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറില്‍ 4 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്.

രണ്ടാംഘട്ടത്തിൽ ആകെ 1 കോടി 39 ലക്ഷം വോട്ടർമാരുണ്ട്. ഇതിൽ 86 ലക്ഷം പേർ സ്ത്രീ വോട്ടർമാരാണ്. ആകെ 12,651 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 44,388 സ്ഥാനാർത്ഥികൾ രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നു. രണ്ടാംഘട്ടം നടക്കുന്ന മിക്ക ജില്ലകളിലും രാവിലെ കനത്ത മഴയാണ്. വോട്ടെണ്ണൽ ശനിയാഴ്ചയാണ്.

 ഏറ്റവും അധികം വോട്ടർമാരും സ്ഥാനാർഥികളും വാർഡുകളും ഉള്ളത് മലപ്പുറം ജില്ലയിലാണ്. കൊച്ചി, തൃശൂർ കോർപ്പറേഷനുകളും രണ്ടാംഘട്ടം ജനവിധി തേടുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടുന്നു. രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. പലയിടത്തും കനത്ത മഴ തുടരുകയാണ്.