യുഡിഎഫിന്‍റെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍; ബിജെപിയുമായി സഹകരിക്കുന്ന ബിഡിജെഎസിനെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല

ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (20:45 IST)
യുഡിഎഫിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മുസ്‌ലീം ലീഗ് നേതാവ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ മുറുകുവേയാണ് യുഡിഎഫിന്‍റെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്നും ഒരു മുന്നണി സംവിധാനമെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ബിഡിജെഎസിനെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ എം.എം.ഹസന്‍റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ലീഗിൽ ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകളെല്ലാം വെറും പ്രചരണങ്ങൾ മാത്രമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍