നിരോധിത ഉല്‍പ്പന്ന വില്‍പ്പന :23 പേര്‍ പിടിയില്‍

Webdunia
വ്യാഴം, 9 ഒക്‌ടോബര്‍ 2014 (18:41 IST)
സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക്‌ സിഗററ്റ്‌, പാന്‍ മസാല, മദ്യം, മയക്കുമരുന്ന് എന്നിവ വില്‍പ്പന നടത്തുന്നത്‌ കണ്ടെത്തി തടയാന്‍ സംസ്ഥാന പൊലീസ്‌ മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ ഇരുപത്തി മൂന്നു പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.

ആകെ റെയ്ഡുകളിലായി 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്‌. ഇതോടെ കഴിഞ്ഞ മേയ്‌ മുതല്‍ നടന്നുവരുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 4291 ആയി ഉയര്‍ന്നു. ആകെ 23175 റെയ്ഡുകളിലായി 4413 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ സംസ്ഥാനമൊട്ടാകെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്നതു കണ്ടാല്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.