നിരോധിത ഉത്പന്നങ്ങളുടെ വില്പന: 12 പേര്‍ അറസ്റ്റില്‍

ബുധന്‍, 7 ജനുവരി 2015 (16:43 IST)
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ വെളളിയാഴ്ച ജനുവരി രണ്ട് രാവിലെ ആറു മുതല്‍ ശനിയാഴ്ച രാവിലെ ആറുവരെ 12 പേര്‍ അറസ്റ്റിലായി. 
 
33 റെയ്ഡുകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ 2014 മെയ് 30 മുതല്‍ നടന്നു വരുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 5891 ആയി. ആകെ 28593 റെയ്ഡുകളിലായി 6033 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകമായ റെയ്ഡുകള്‍ വരും ദിവസങ്ങളിലും തുടരും. 
 
സ്‌കൂള്‍ പരിസരങ്ങളില്‍ മദ്യം, മയക്കുമരുന്നുകള്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവ വില്പന നടത്തുന്നതു ശ്രദ്ധയില്‍പെട്ടാല്‍ പോലീസിനെ വിവരമറിയിക്കണമെന്ന് സ്‌കൂള്‍ അധികൃതരോടും പൊതുജനങ്ങളോടും സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ഥിച്ചു.


 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക