നിരോധിത ഉല്‍പ്പന്ന വില്‍പ്പന: 10 പേര്‍ പിടിയില്‍

Webdunia
ബുധന്‍, 6 ഓഗസ്റ്റ് 2014 (16:34 IST)
സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിനു സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മാത്രം ഇത്തരത്തിലുള്ള 98 റെയ്ഡുകളാണു നടത്തിയത്.

മേയ് മുപ്പതു മുതല്‍ ഇത്തരത്തില്‍ നടന്നു വരുന്ന റെയ്ഡുകളില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണ 2969 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആകെ 17412 റെയ്ഡുകള്‍ നടന്നപ്പോള്‍ 3089 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് മേധാവി അറിയിച്ചു.

സ്കൂള്‍ പരിസരങ്ങളില്‍ മദ്യം, സിഗററ്റ്, പാന്‍ പരാഗ്, മയക്കുമരുന്നുകള്‍ എന്നിവയുടെ വില്‍പ്പന തീര്‍ത്തും നിയന്ത്രിക്കുക എന്ന ലക്‍ഷ്യത്തോടെയാണു ഇത്തരത്തിലുള്ള റെയ്ഡുകള്‍ ആരംഭിച്ചത്.