ഇടിമുറിയിൽ കണ്ട രക്തക്കറ ജിഷ്ണുവിന്റേത് തന്നെ? ഡി എൻ എ പരിശോധന നടത്തും; കേസ് വഴിത്തിരിവിലേക്ക്

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2017 (08:19 IST)
പാമ്പാടി നെഹ്റു കോളേജ് വിദ്യാർ‌ത്ഥിയായിരുന്ന ജിഷ്ണു പ്രണോ‌യ്‌യുടെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് കഷ്ടപ്പെടുകയാണ്. കോ‌ളേജിലെ ഇടിമുറിയിൽ കണ്ട രക്തക്കറ ജിഷ്ണുവിന്റെ അതേ ഗ്രൂപ്പിൽ പെട്ടത് തന്നെയാണെന്ന് വ്യക്തമാകുന്നു. ഫൊറെൻസിക് പരിശോധനയിലാണ് രക്തക്കറയുടെ ഗ്രൂപ്പും ജിഷ്ണുവിന്റെ ബ്ലഡ് ഗ്രൂപ്പും ഒന്നാണെന്ന് വ്യക്തമായത്. 
 
എന്നാൽ, ഇത് ജിഷ്ണുവിന്റെ രക്തക്കറ തന്നെയാണോ എന്ന കാ‌ര്യത്തിൽ വ്യക്തതയില്ല. ജിഷ്ണു പ്രണോയിയുടെ ബ്ലഡ് ഗ്രൂപ്പും ഒ പോസിറ്റീവായിരുന്നു. കോളെജിലെ രക്തക്കറ ജിഷ്ണുവിന്റെതാണോ എന്ന് സ്ഥിരീകരിക്കാനായി ഇനി കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഇക്കാര്യം സ്ഥിരീകരിയ്ക്കുന്നതിനായി ജിഷ്ണുവി‌ന്റെ മാതാപിതാക്കളെ വിളിച്ച് ഡി എൻ എ പരിശോധന നടത്തും. 
 
പാമ്പാടി നെഹ്‌റു കോളെജിലെ പിആര്‍ഒ ആയ സഞ്ജിത്ത് വിശ്വനാഥന്റെ മുറിയില്‍ നിന്നുമാണ് രക്തക്കറ കണ്ടെത്തിയിരുന്നത്. ഈ മുറിയെ ഇടിമുറി എന്നാണ് വിദ്യാര്‍ത്ഥികള്‍ വിശേഷിപ്പിച്ചിരുന്നത്.
 
Next Article