പാമോലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2015 (10:03 IST)
പാമോലിന്‍ കേസിലെ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പാമോലിന്‍ കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യമുന്നയിച്ച് ചീഫ് വിജിലന്‍സ് കമ്മീഷണറായിരുന്ന പിജെ തോമസ്, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍മന്ത്രി ടി.എച്ച് മുസ്തഫ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

അതേസമയം,  പാമോലിന്‍ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദനും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ അഞ്ചാം പ്രതിയാണ് ജിജി തോംസണ്‍. കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഒരു അഴിമതി ആരോപണമാണ് പാമോലിന്‍ കേസ്.

1991-92-കാലഘട്ടത്തിൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പവർ ആൻഡ്‌ എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി പാമോലിന്‍ ഇറക്കുമതി ചെയ്തതിൽ അഴിമതികൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഈ കേസ്.