പാമോലിന്‍ കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതിയായ പിജെ തോമസ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി ഇന്ന് വാദം കേള്‍ക്കുന്നത്. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലായിരുന്നു ഈ കേസ്. ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
മുന്‍മന്ത്രി ടിഎച്ച മുസ്തഫ അടക്കം അഞ്ച് പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്. പാമോലിന്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയ പവര്‍ ആന്റ് എനര്‍ജി കോര്‍പ്പറേഷന്‍, പിജെ തോമസ്, ജിജി തോംസണ്‍, ചെന്നൈ മാലാ ട്രേഡിംഗ് കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രതിനിധികളായ സദാഷിവന്ഡ, ശിവരാമകൃഷ്ണന്‍ എന്നിവരാണ് പ്രതികള്‍.
ഈ കേസില്‍ എത്രയും വേഗം വിചാരണ നടപടികള്‍ തുടങ്ങണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ജൂണ്‍ 17നാണ് ഹൈക്കോടതി ഈ കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടത്.