കാശ്മീരില്‍ തീവ്രവാദി ആക്രമണം: രണ്ട് സൈനികര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2016 (08:12 IST)
സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാശ്മീരില്‍ ബാരമുള്ളയിലെ ക്വാജാബാഗിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ 2.30-ഓടെയായിരുന്നു ആക്രമണം.
 
ഒരു പൊലീസുകാരനും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കടന്നു വരുന്ന വഴിയില്‍ പതിയിരുന്ന തീവ്രവാദികള്‍ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. ആക്രണത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  
 
ആക്രമണം നടത്തിയ ശേഷം തീവ്രവാദികള്‍ രക്ഷപ്പെടുകയും ചെയ്തു. ഇവര്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു. 
 
Next Article