സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് മുഖമടച്ച് കിട്ടിയ കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.
സോളാര്‍ കേസിലും സലീം രാജ് ഭൂമി തട്ടിപ്പ് കേസിലും ഉമ്മന്‍ചാണ്ടിക്ക് പ്രഹരം കിട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉളുപ്പില്ലാതെ അദ്ദേഹം അധികാരത്തില്‍ അളളിപ്പിടിച്ചിരിക്കുകയാണ് വി എസ് കൂട്ടിചേര്‍ത്തു.
പാമോലിന്‍ കേസിലെ ആരോപണത്തെ തുടര്‍ന്ന് താന്‍ രാജിവെച്ചിരുന്നെങ്കില്‍ മണ്ടനായേനെ എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ മണ്ടനാകാതെ രാജിവെക്കാനുള്ള സുവര്ണാവരമാണിത്. അദ്ദേഹം ഈ അവസരം വിനിയോഗിക്കുമെന്ന് കരുതുന്നു വി എസ് പറഞ്ഞു.