'പൊക്കാമെങ്കില്‍ പൊക്കിക്കോ..'; സാമൂഹ്യമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച പല്ലന്‍ ഷൈജുവിനെ പിടികൂടി, അറസ്റ്റ് വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന്

Webdunia
തിങ്കള്‍, 7 ഫെബ്രുവരി 2022 (08:34 IST)
പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാ തലവന്‍ പല്ലന്‍ ഷൈജു പിടിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍നിന്നാണ് കോട്ടയ്ക്കല്‍ പൊലീസ് ഇയാളെ പിടികൂടിയത്. കാപ്പ ചുമത്തി നാടു കടത്തപ്പെട്ട പല്ലന്‍ ഷൈജു അടുത്തിടെ പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചത്. 
 
കൊടകര സ്വദേശിയായ ഷൈജുവിനെ തൃശൂര്‍ റൂറല്‍ പൊലീസാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഇയാള്‍ കൊലപാതകം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ്കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. കാപ്പ ചുമത്തിയതിനാല്‍ തൃശൂരിലേക്ക് പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്നു. അതിനിടയിലാണ് ബോട്ടില്‍ സഞ്ചരിക്കുന്ന വീഡിയോ ഷൈജു പങ്കുവച്ചത്. താന്‍ തൃശൂരിന്റെ അതിര്‍ത്തിയിലല്ലെന്നും കഴിവുണ്ടെങ്കില്‍ പൊലീസ് തന്നെ പിടിക്കട്ടെ എന്നുമാണ് ഷൈജു വെല്ലുവിളിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article