പാലക്കാട് 81 കിലോ കഞ്ചാവുമായി ഡിവൈഎഫ്ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 27 ജൂലൈ 2023 (16:33 IST)
പാലക്കാട് 81 കിലോ കഞ്ചാവുമായി ഡിവൈഎഫ്ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. വേലന്താവളം കോഴിപ്പാറ എം.കെ. സ്ട്രീറ്റില്‍ രാജപ്പന്റെ മകന്‍ രാധാകൃഷ്ണന്‍ എന്ന രാജേഷ് (24), കോഴിപ്പാറ നിലിപ്പാറ കാശി മകന്‍ ദിലീപ് (26), മഞ്ചേരി ആനക്കയം കൂരിമണ്ണില്‍ വീട്ടില്‍ ഉസ്മാന്റെ മകന്‍ ഷാഫി (35) എന്നിവരാണ് പിടിയിലായത്. ഡിവൈഎഫ്ഐ കോഴിപ്പാറ ബ്രാഞ്ച് സെക്രട്ടറിയാണ് രാജേഷ്.
 
ഇവര്‍ കുറച്ചുദിവസമായി സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഷാഫി മലപ്പുറം കോട്ടക്കലില്‍ കവര്‍ച്ച കേസിലും പ്രതിയാണ്. ഇവര്‍ ഉപയോഗിച്ച ബൊലേറോ ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവര്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article