മതം മാറി വിവാഹം കഴിച്ച യുവാവിനുനേരെ ഭാര്യവീട്ടുകാരുടെ വധഭീഷണി

ശ്രീനു എസ്
ബുധന്‍, 30 ഡിസം‌ബര്‍ 2020 (07:57 IST)
മതം മാറി വിവാഹം കഴിച്ച യുവാവിനുനേരെ ഭാര്യവീട്ടുകാരുടെ വധഭീഷണി. മലങ്കര സ്വദേശിയായ അക്ഷയ്ക്കുനേരയാണ് ഭാര്യ സുറുമിയുടെ കുടുംബത്തിന്റെ വധഭീഷണി. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് അക്ഷയും സുറുമിയും വിവാഹിതരാകുന്നത്. കഴിഞ്ഞ ആഴ്ച തനിക്കുനേരെ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി സുറുമിയുടെ അമ്മാവന്‍മാര്‍ ആക്രമണം നടത്തിയെന്ന് അക്ഷയ് പറയുന്നു.
 
ഇത്തരത്തില്‍ ആക്രമണം നടത്തുന്നത് മൂന്നാമത്തെ തവണയാണ്. സംഭവത്തില്‍ യുവാവിന്റെ മുഖത്തിനും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സുറുമിയുടെ രണ്ട് അമ്മാവന്‍മാരെ പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. അടിപിടി കേസിനാണ് കേസ് എടുത്തിരുന്നത്. കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന് അക്ഷയ് ആവശ്യപ്പെട്ടിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article