നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ തീ; ഉള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം

ശ്രീനു എസ്

ബുധന്‍, 21 ഒക്‌ടോബര്‍ 2020 (11:39 IST)
പാലക്കാട് കൊടുവായൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ തീയണച്ചപ്പോള്‍ വാഹനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം. തീ ഉയരുന്നതറിഞ്ഞ് ഫയര്‍ഫോഴ്‌സും എത്തിയിരുന്നു. വളരെ വൈകിയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. 
 
തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ചരണാത്ത് കളം കൃഷ്ണന്റെ മകന്‍ കുമാരനാണ്(35) മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന ഗ്യാസില്‍ നിന്നാവാം തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍