കോങ്ങാട് മണ്ഡലം നിലനിര്‍ത്താന്‍ എല്‍ ഡി എഫ് സിറ്റിംഗ് എം എല്‍ എ കെ വി വിജയദാസ്

ബുധന്‍, 20 ഏപ്രില്‍ 2016 (10:34 IST)
പാലക്കാട് ജില്ലയില്‍ ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കോങ്ങാട്. ഇടത് വലത്  മുന്നണികള്‍ പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഈ മണ്ഡലത്തില്‍ ബി ജെ പിയും വലിയ പ്രതീക്ഷയോടെയാണ് പ്രചാരണം നടത്തുന്നത്.
 
സിറ്റിംഗ് എം എല്‍ എ എല്‍ ഡി എഫിന്റെ കെ വി വിജയദാസ് കണ്‍വന്‍ഷനുകളിലൂടെയും കുടുംബസംഗമങ്ങളിലൂടെയും സജീവസാന്നിധ്യമായി രംഗത്തുണ്ട്. ജില്ലയില്‍ സി പി എം നിര്‍ത്തിയ രണ്ട് സിറ്റിംഗ് എം എല്‍‍ എ മാരില്‍ ഒരാളാണ് കെ വി വിജയദാസ്.  
 
ആദ്യ ഘട്ട പ്രചരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ യു ഡി എഫ് സ്ഥാനാര്‍ത്ഥി പന്തളം സുധാകരന്‍ വിജയപ്രതീക്ഷയിലാണ്. രേണു സുരേഷ് ആണ് ബി ജെ പി സ്ഥാനാര്‍ത്ഥി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക