ഉമ്മന്‍ചാണ്ടിയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം: വി എസ്

Webdunia
ബുധന്‍, 27 മെയ് 2015 (14:01 IST)
പാറ്റൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സിന് കത്തയച്ചു. ദക്ഷിണമേഖല വിജിലന്‍സ് എസ്പിക്കാണ് വിഎസ് കത്തയച്ചത്.

കോടികള്‍ വില വരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് കൈവശപ്പെടുത്താന്‍ മുഖ്യമന്ത്രിക്കൊപ്പം ഇടപെട്ട മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭഭൂഷണ്‍, ജലഅതോറിറ്റി മുന്‍ എം ഡി അശോക് കുമാര്‍ സിംഗ്, റവന്യൂ അഡീഷണല്‍ സെക്രട്ടറി ടി വി വിജയകുമാര്‍, ആവൃതിമാള്‍ പ്രതിനിധി ജയേഷ് സൊന്നാജി, ആര്‍ടെക് റിയല്‍റ്റേഴ്സ് എംഡി ടി എസ് അശോക് എന്നിവര്‍ക്കെതിരെയും കേസന്വേഷണം നടത്തണമെന്ന്  വി എസ് കത്തില്‍ ആവശ്യപ്പെട്ടു.