മന്ത്രി ടി പി രാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

ചൊവ്വ, 14 മാര്‍ച്ച് 2017 (09:22 IST)
എക്സൈസ് വകുപ്പിന്റെ താൽക്കാലിക ചുമതല മന്ത്രി ജി സുധാകരന് നൽകാൻ തീരുമാനമായി. നിലവിലെ എക്സൈസ് വകുപ്പ് മന്ത്രിയായ ടി പി രാമകൃഷ്ണൻ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലായ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം.
 
മാര്‍ച്ച് 12 ഞായറാഴ്ചയാണ് കോഴിക്കോട്ടെ വീട്ടില്‍വെച്ച് എക്‌സൈസ് മന്ത്രിയായ ടി.പി രാമകൃഷ്ണന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയത്തിലേക്കുളള രക്തക്കുഴലില്‍ രണ്ടിടത്ത് ബ്ലോക്ക് ഉളളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ മന്ത്രിയുടെ ചികിത്സ. 
 
നിലവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ജി സുധാകരൻ. ദ്യനയം അടക്കമുളള കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളും തീരുമാനങ്ങളും എടുക്കേണ്ട സാഹചര്യത്തിലാണ് ഈ വകുപ്പുമാറ്റമെന്നാണ് അറിയുന്നത്.
 

വെബ്ദുനിയ വായിക്കുക