പി ജയരാജന്റെ ജാമ്യാപേക്ഷ ഈ മാസം 28ന് പരിഗണിക്കും

Webdunia
ശനി, 23 ജനുവരി 2016 (14:56 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 28ലേക്ക് ജില്ല സെഷന്‍സ് കോടതി മാറ്റി. ഇത് മൂന്നാം തവണയാണ് ജയരാജന്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്കുന്നത്.
 
രണ്ടു തവണയും കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കതിരൂര്‍ മനോജ് വധം അന്വേഷിക്കുന്ന സി ബി ഐം ജയരാജനെ പ്രതി ചേര്‍ത്തതിനെ തുടര്‍ന്നാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷ  നല്കിയത്.
 
നേരത്തെ രണ്ടു തവണയും ജയരാജന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എന്നാല്‍, രണ്ടു തവണയും ജയരാജനെ സി ബി ഐ പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍, സി ബി ഐ കേസില്‍ ജയരാജനെ പ്രതിയായി ചേര്‍ത്തതിനു ശേഷം ജയരാജന്‍ സമര്‍പ്പിക്കുന്ന ജാമ്യഹര്‍ജിയാണ് ഇത്.