തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള സ്തുതിഗീതം അവതരിപ്പിച്ചതില്‍ പ്രതികരിക്കാനില്ലെന്ന് പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള പാട്ട് അവതരിപ്പിച്ചപ്പോള്‍ ഫേസ്ബുക്കില്‍ 'ചങ്കിലെ ചെങ്കൊടി' എന്ന വിപ്ലവഗാനം പി ജയരാജന്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് പിണറായി വിജയനുള്ള മറുപടിയായാണ് പലരും കണക്കാക്കിയത്.
മുഖ്യമന്ത്രിയുടെ സ്തുതിഗീതത്തെ പി ജയരാജന്‍ ട്രോളി എന്നും കമന്റുകള്‍ നിറഞ്ഞു. ഇക്കാര്യം മാധ്യമങ്ങള്‍ പി ജയരാജനോട് ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 'ജില്ലാ സമ്മേളനം നടക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പാട്ട് ഷെയര്‍ ചെയ്തു എന്നതും യാഥാര്‍ത്ഥ്യമാണ്. ഇത്തരം വിശകലനങ്ങളില്‍ എന്ത് കാര്യം' എന്നാണ് പി ജയരാജന്‍ പറഞ്ഞത്.