പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Webdunia
തിങ്കള്‍, 18 ജനുവരി 2016 (08:15 IST)
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി ജില്ല സെഷന്‍സ് കോടതിയാണ് തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുക.
 
കേസില്‍ ഈ മാസം 12ന് സി ബി ഐയുടെ തലശ്ശേരി ക്യാമ്പ് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കിയിരുന്നു. ഇതിനെ തുടര്‍ന്ന്, 11ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച ജില്ല ജഡ്‌ജി വി ജി അനില്‍ കുമാര്‍ സി ബി ഐക്ക് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.
 
കേസില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും. ചോദ്യം ചെയ്യലിന് ഹാജരായാല്‍ സി ബി ഐ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയത്.