മാവോയുടെ ആശയങ്ങളെ വികലമാക്കുകയാണ് ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നത്. അത്തരത്തിലുള്ള മാവോയിസ്റ്റുകളോട് യോജിക്കുന്നുണ്ടോയെന്ന കാര്യം ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കണം.ഭൂമിയിലുള്ള ജനങ്ങളെ കാണാതെ ആകാശത്തുനില്‍ക്കുന്ന ചില സ്വപ്‌നജീവികള്‍ പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടെന്നും സി പി ഐയുടെ നിലപാടിന് മറുപടിയായി പി ജയരാജന്‍ വ്യക്തമാക്കി.