ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒാഫീസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയുടെ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ചര്‍ച്ചയില്‍ മാണിയും ജോര്‍ജും നിലപാടില്‍ ഉറച്ച് നിന്നതോടെ ചര്‍ച്ച സമവായമാകാതെ പിരിയുകയായിരുന്നുവെന്നാണ് സൂചന. ചര്‍ച്ചയില്‍ ജോര്‍ജിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മാണിയോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന.