ഗുണ്ടാ-മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഇന്നലെ (07.09.2015) 382 പേര് അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 91 പേരും, കൊച്ചി റേഞ്ചില്‍ 36 പേരും, തൃശൂര്‍ റേഞ്ചില്‍ 107 പേരും, കണ്ണൂര്‍ റേഞ്ചില്‍ 148 പേരുമാണ് അറസ്റ്റിലായത്.
ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 02, തിരുവനന്തപുരം റൂറല്‍ 58, കൊല്ലം സിറ്റി 03, കൊല്ലം റൂറല്‍ 25, പത്തനംതിട്ട 03, കൊച്ചി സിറ്റി 24, എറണാകുളം റൂറല്‍ 11, കോട്ടയം 01, തൃശൂര്‍ സിറ്റി 23, തൃശൂര്‍ റൂറല്‍ 04, പാലക്കാട് 69, മലപ്പുറം 11, കോഴിക്കോട് സിറ്റി 19, കണ്ണൂര്‍ 87, വയനാട് 10, കാസര്‍ഗോഡ് 32.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ
യുള്ള നടപടി കൂടുതല്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പരാതികള്‍ 1090 എന്ന നമ്പരില്‍ വിളിച്ചോ അതത് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരെയോ അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു.