ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കിളിമാന്നൂര്‍ സര്‍ക്കിള്‍ പരിധിയില്‍ നടത്തിയ റെയ്ഡുകളില് 195 പേരെ അറസ്റ്റ് ചെയ്തു. വിവിധ കുറ്റകൃത്യങ്ങളിലായി പ്രതികളായ 7 പേര്, വാറണ്ട് പ്രതികളായ 186 പേര് എന്നിവരുംഇവരില് പെടും.
ഇവരില്‍ രണ്ട് പേര് പിടികിട്ടാപ്പുള്ളികളാണ്. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് ആദ്യ വാരം വരെയുള്ള കാലയളവില്‍ നടത്തിയ റെയ്ഡുകളിലാണ് ഇത്രയധികം പേരെ പിടികൂടിയത്.
കിളിമാന്നൂര്‍ സി.ഐ എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിനു നേതൃത്വം നല്‍കിയത്. പിടിയിലായവരെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി.