ഓപ്പറേഷന്‍ കുബേര തുടരുന്നു: രണ്ട് പേര്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 21 ജൂലൈ 2014 (15:24 IST)
അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ വിരുദ്ധ  സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സംസ്ഥാനമൊട്ടുക്ക് നടത്തിയ 13 റെയ്ഡുകളിലാണ്‌ രണ്ട് പേര്‍ പിടിയിലായത്.
 
ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ ഓപ്പറേഷന്‍ കുബേര അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ 12628 റെയ്ഡുകളാണ് നടത്തിയത്.
 
ഇതോടനുബന്ധിച്ച് ഒട്ടാകെ 2080  കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനോട് അനുബന്ധിച്ച് 921 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി വെളിപ്പെടുത്തി.  ഇത്തരത്തിലുള്ള അമിത പലിശ ഈടാക്കല്‍ പരാതികള്‍ സംബന്ധിച്ച് വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന നടത്താനാണ് തീരുമാനം.