അമിത പലിശ ഈടാക്കുന്നവര്‍ ഉള്‍പ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ കുബേരയില്‍ ഒരാള്‍ കൂടി കുടുങ്ങി. വെമ്പായം നെടുവേലി സ്വദേശി ബാലചന്ദ്രന്‍(30) ആണ് പൊലീസ് പിടിയിലായത്.
പ്രതിയില്‍ നിന്ന് ബ്ലാങ്ക് ചെക്കുകളും പ്രോ നോട്ടുകളും പിടിച്ചെടുത്തതായി മ്യൂസിയം പൊലീസ് വെളിപ്പെടുത്തി. അമിത പലിശയ്ക്ക് പണം കടം കൊടുത്ത് നിരവധി പേരെ ഭീഷണിപ്പെടുത്തിയതായും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. മ്യൂസിയം എസ്ഐ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.