ഓപ്പറേഷന്‍ കുബേരയില്‍ ദിനം‌പ്രതി 54 റെയ്ഡ്

Webdunia
തിങ്കള്‍, 23 ജൂണ്‍ 2014 (15:36 IST)
അമിത പലിശയ്ക്ക് നിയമവിരുദ്ധമായി പണം കൊടുത്തു നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി സംസ്ഥാനത്ത് ശനിയാഴ്ച 54 റെയ്ഡുകള്‍ നടത്തിയതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. 
 
രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇതുവരെയായി അമിതപലിശക്കാര്‍ക്കെതിരേ നടന്ന 10893-ലേറെ റെയ്ഡുകളിലായി 850 -പേര്‍ പിടിയിലായി. 1697 കേസുകള്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
 
അമിത പലിശക്കാരെക്കുറിച്ചും അനധികൃത പണമിടപാടു സ്ഥാപനങ്ങളെക്കുറിച്ചും പോലീസ് നടത്തുന്ന അന്വേഷണത്തിന്റെയും പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെയും അടിസ്ഥാനത്തിലുള്ള കര്‍ശന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാനപോലീസ് മേധാവി അറിയിച്ചു.