മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും വിമര്‍ശനവുമായി പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍. താന്‍ നിര്‍മ്മിച്ച ശില്‍പം കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകാത്തിരുന്നത്തില്‍ സന്തോഷമുണ്ടെന്ന് കാനായി പറഞ്ഞു.
മുഖ്യമന്ത്രി തന്റെ ശില്‍പം കണ്ട് അത് അശുദ്ധമാക്കാതിരുന്നതില്‍ സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞു. പണ്ട് താന്‍ ശംഖുമുഖത്ത് മത്സ്യകന്യകയുടെ ശില്‍പം നിര്‍മ്മിച്ചപ്പോള്‍ അശ്ലീലമെന്ന് പറഞ്ഞ് അധിക്ഷേപിച്ച ഉദ്യോഗസ്ഥരെ തിരുത്തിയത് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നു.അദ്ദേഹത്തെപ്പോലെയുള്ളവര്‍ ഇരുന്ന കസേരയിലാണ് ഉമ്മന്‍ചാണ്ടി ഇരിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നും കാനായി പറഞ്ഞു.
നേരത്തെ കോട്ടയത്ത് പബ്ളിക്ക് ലൈബ്രറിക്കു വേണ്ടി നിര്‍മ്മിച്ച ശില്പത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി അത് കാണാന്‍ തയ്യാറാകാത്തിരുന്നതിനെ പരസ്യമായി വിമര്‍ശിച്ച് കാനായി കുഞ്ഞിരാമന്‍ രംഗത്തെത്തിയിരുന്നു