അക്രമത്തിലൂടെയും ഭീഷണിയിലൂടെയുമാണ് സി പി എം വിജയിക്കുന്നത്, ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങൾ : ഉമ്മൻചാണ്ടി

Webdunia
ബുധന്‍, 18 മെയ് 2016 (16:15 IST)
വോട്ടർമാരെയും തെരഞ്ഞെടുപ്പ് ഡ്യുട്ടികെത്തുന്ന ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തിയാണ് സി പി എം തിരഞ്ഞെടുപ്പിൽ വിജയം നേടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. അക്രമത്തിലൂടെയും കള്ളവോട്ടിലൂടെയുമാണ് സി പി എം പാർട്ടി ഗ്രാമങ്ങളെ നില നിറുത്തിയിരിക്കുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ധർമ്മടത്ത് കള്ളവോട്ട് നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണിത്.
 
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: 
 
സി. പി. എം പോളിറ്റ് ബ്യുറോ മെമ്പർ മത്സരിക്കുന്ന ധർമടം പഞ്ചായത്തിൽ വ്യാപകമായ രീതിയിൽ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങൾ ജനാധിപത്യ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പാർട്ടിയുടെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കൾ ഉൾപ്പടെയുള്ളവരാണ് കള്ളവോട്ട് ചെയ്തത്.
 
ധർമടം പഞ്ചായത്തിലെ ഒരു മണ്ഡലത്തിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മറ്റു പഞ്ചായത്തുകളിലും വൻ തോതിൽ കള്ളവോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന ആക്ഷേപമുണ്ട്. കള്ളവോട്ടിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പതിവ് പോലെ സി പി എമ്മിനു നിഷേധിക്കാൻ പറ്റാത്ത അവസ്ഥയാണ്‌.
 
അക്രമത്തിലൂടെയും കള്ളവോട്ടിലൂടെയുമാണ് സി പി എം പാർട്ടി ഗ്രാമങ്ങളെ നില നിറുത്തിയിരിക്കുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്. വോട്ടർമാരെയും തിരഞ്ഞെടുപ്പ് ഡ്യുട്ടികെത്തുന്ന ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തിയാണ് സി പി എം തിരഞ്ഞെടുപ്പിൽ വിജയം നേടുന്നത്.
Next Article