സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലാണെന്ന വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതിയുടെ കരിനിഴലിലല്ല സര്‍ക്കാരെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനുമൊത്തു നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
കേരളത്തിലെ കോണ്‍ഗ്രസില്‍ പരിഹരിക്കാനാവാത്ത ഒരു പ്രശ്‌നവും ഇല്ല. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ മന്ത്രി കെസി ജോസഫ് ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയുമായും കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.