യമനില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ രണ്ട് കപ്പലുകള്‍ കൂടി: മുഖ്യമന്ത്രി

Webdunia
വ്യാഴം, 2 ഏപ്രില്‍ 2015 (20:07 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാന്‍ രണ്ട് കപ്പലുകള്‍ കൂടി അയച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യമനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണെന്നും അവരെ തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യമിനില്‍ കുടുങ്ങിയ മലയാളികളുടെ വിശദമായ വിവരങ്ങള്‍ യമനിലെ ഇന്ത്യന്‍ അംബാസഡറുമായി സംസാരിച്ചു. ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി കൂടുതല്‍ കപ്പലുകള്‍ മുംബൈയില്‍ നിന്നും പോകും. റോഡ് മാര്‍ഗം തുറമുഖങ്ങളിലെത്തുക ദുഷ്‌കരമാണെന്നാണ് യമനില്‍നിന്നും ലഭിച്ചവാര്‍ത്തയെന്നും അദ്ദേഹം വെളിപ്പെടുത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.