ഡിസിസി പുനഃസംഘടനയിൽ കടുത്ത അതൃപ്‌തി വ്യക്തമാക്കി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വീണ്ടും. രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റെ തീയതി തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ്. സൗകര്യപ്രദമെങ്കിൽ യോഗത്തില്‍ പങ്കെടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
തന്റെ സൗകര്യം നോക്കി രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റെ തീയതി തീരുമാനിക്കേണ്ട ആവശ്യമില്ല. താനായിട്ട് തീയതി പറയില്ല. ഡിസിസി പുനഃസംഘടനയിൽ ഞാനൊരു പരാതിക്കാരനല്ല. മുമ്പും സ്‌ഥാനാരോഹണ ചടങ്ങുകളിൽ താൻ പങ്കെടുക്കാതിരുന്നിട്ടുണ്ടെന്നും ഉമ്മൻചാണ്ടി വ്യക്‌തമാക്കി.
സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നല്ലാതെ താനൊരു പരാതിക്കാരനല്ല. പരാതി പറയാന്‍ ഒരുക്കവുമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെപിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി ഉമ്മൻചാണ്ടിക്കും ഗ്രൂപ്പിനുമുണ്ട്. അതിനാൽ 14 ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം.